"
തിരിഞ്ഞും മറിഞ്ഞും ഇരുളിൽ മിഴികൾ വഴിപിഴച്ചും ദീർഘനിശ്വാസങ്ങൾക്കിടയിൽ ചോദ്യങ്ങൾ നെഞ്ചിൽ തറച്ചും ചിരിയൊരെണ്ണം ചുണ്ടിലൊട്ടിച്ചും നടന്ന നേരം ഒരുത്തനും അറിഞ്ഞിരുന്നില്ല ചങ്ക് തീ ചൂളയിൽ വേവുന്നത് ഉറക്കമില്ലാ രാത്രികളും ഉണർവില്ലാ പകലുകളും ഇഴഞ്ഞു നീങ്ങി കുരച്ചു കടന്നു പോയി ദേഹം വിറച്ചും ഉള്ളം കിതച്ചും തൊണ്ടകുഴിയതിലായ് വാരിയിട്ട കനലുകളിൽ വെന്തു ചാവും നേരത്തും കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ ഈ സമയവും കടന്നു പോവും...