കൊറോണ കാലം നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ. അന്തിക്കു മന്തി അടിച്ചു എല്ലാം
ചമ്മന്തി നുള്ളി നുണഞ്ഞു ഇടുന്നു
കാറിലിരുന്നു പറന്നു എല്ലാം കാവൽ ഇരിപ്പാണ് പൂമുഖത്ത്
മൊട്ടത്തല കൾ നിറഞ്ഞിടുന്നു
ചക്കക്കുരുവിൽ നിറം അറിഞ്ഞു
ചക്കക്കുരുവിൽ രുചി അറിഞ്ഞു
വണ്ടി ഇടിച്ച് മരണമില്ല
വീട്ടിനകത്തു കഴിഞ്ഞി ഇടണം.