ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി/അക്ഷരവൃക്ഷം/ആരോഗ്യ പ്രവർത്തകർക്ക് നീനു എഴുതുന്ന കത്ത്

ആരോഗ്യ പ്രവർത്തകർക്ക് നീനു എഴുതുന്ന കത്ത്

നിങ്ങളുടെ കഷ്ടപ്പാടുകൾ ഞങ്ങളെ പോലുള്ള ആളുകൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം അധിപ്രയത്നം എടുത്താണ് നിങ്ങളെ പോലുള്ള മാലാഖമാർ ചെയ്യുന്നത്. രാപകൽ ഊണും ഉറക്കവുമില്ലാതെ കഴിയുന്നത് എന്നെ പോലുള്ള കുട്ടികൾക്ക് വിശ്വസിക്കാൻ കഴിയുന്നതല്ല. സ്വന്തം കുടുംബത്തെ വിട്ട് ഞങ്ങളെ സംരക്ഷിക്കുകയും,ജീവൻ പോലും പണയംവച്ച് ഈ കൊറോണ എന്ന മാരകരോഗത്തെ തുരത്തിയോടിക്കാൻ അനുഷ്ഠിക്കുന്ന നിങ്ങൾ ആണ് യഥാർത്ഥ സേവകർ. ലോകത്തെ മുഴുവൻ കീഴടക്കിയ മഹാമാരി എന്ന ഒരു ചെറിയ വൈറസിനെ തുരത്താൻ വേണ്ടി അതീവ ജാഗ്രത പുലർത്തുന്ന ഡോക്ടർമാർക്കും,പോലീസുക്കാർക്കും,ആരോഗ്യ പ്രവർത്തകർക്കും, സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങളും,ആശംസകളും നേരുന്നു.
എന്ന്
സ്വന്തം
നീനു

നീനു കാർത്തിക
6 ജി ജി എച്ഛ് എസ് എസ് ബാലുശ്ശേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം