എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട/അക്ഷരവൃക്ഷം/നേർവീഥി

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Spangada7 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നേർവീഥി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേർവീഥി


കയ്യും മെയ്യും ശുചിയാണേ
വീടും തൊടിയും ശുചിയാണേ
നാടും നഗരോം ശുചിയാണേ
എല്ലാമെല്ലാം ശുചിയാണേ

പോരാ പോരാ പൊന്നുണ്ണീ
ഇവയെല്ലാമോ ശരിയാണേലും
മനുഷ്യമനസ്സുകൾ ശുചിയല്ലാ
ജീവിത വഴികൾ ശരിയല്ല

എങ്ങനെ അവയെ ശരിയാക്കാം
എന്തിനെയെല്ലാം നീക്കേണം
ചൊല്ലുക ചൊല്ലുക എന്നമ്മേ
ഞാനെന്നുള്ളം ശുചിയാക്കാം

കള്ളം ക്രൂരത അഴിമതിയിവയെ
നന്മ കൊണ്ട് അകറ്റിടാം സ്നേഹത്തിൻ പൊൻ മലരുകൾ കൊണ്ട്
നാളെതൻ വഴിയെ ശുചിയാക്കാം.

 


Feona Mary John
9 A എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട
പാമ്പാടി ഉപജില്ല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത