സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/മോഹനം സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
മോഹനം സുന്ദരം
<poem>പച്ച പുതച്ച കുന്നുകളും

മഞ്ഞണിഞ്ഞ തെങ്ങിൻ തോപ്പുകളും കളകളാരവമുയർ ത്തുന്ന നദികളും പുഴകളും ഓതുന്നു നമ്മളോടെന്നുമെന്നും പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം

അലയിളകുമാഴിയും ആകാശവീഥിയും

അമ്മ തൻ വാത്സല്യ ഭാവങ്ങളും അറിയേണം ലോകരെ നാമേവരും

ഒരുമയാൽ ഏവരും ഓതിടേണം പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം

യുഗങ്ങളായ് തരുവിനെ പറവയെ മർത്യനെ പാലിച്ചു പോറ്റുന്നതായയെ നാം കാത്തിടാൻ കരുതിടാൻ ഉയർത്തിടാൻ ഉണർന്നിടാം പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം