ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വശീലം

ശുചിത്വം ഒരു നല്ല വ്യക്തിക്കുണ്ടാകേണ്ട പ്രധാനശീലമാണ്.നമ്മുടെ ഈ കൊറോണക്കാലത്ത്,കൊറണയെ തുര ത്താൻ കഴിയുന്ന ഒരു വലിയ ആയുധമാണ് ശുചിത്വം. പണ്ടുകാലത്ത്,വീടിനു പുറത്തുപോയി തിരികെ എത്തുമ്പോൾ കൈയും കാലും മുഖവും കഴുകിയേ വീടിനകത്ത് പ്രവേശിക്കാറുള്ളൂ. അതിനുവേണ്ടിതന്നെ വരാന്തയിൽ കിണ്ടിയിലോ മൊന്തയിലോ വെള്ളം വച്ചേക്കും . നമ്മുടെ പരിസരം ശുചിയായാൽ മനസ്സും അതുപോലെ ശുചിയാവും . കൊറോണയ്ക്കെതിരെ ഒരു മരുന്നും കണ്ടുപിടിക്കപെട്ടിട്ടില്ല. എന്നാൽ ‍നമ്മൾ ഓരോരുത്തരും കൈയും മുഖവും ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകി ശുചിയാക്കുന്നതിലൂടെ അസുഖങ്ങൾ നമ്മെ ആക്രമിക്കാതിരിക്കും.

അവന്തിക റജി
5 ബി ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം