ശങ്കര യു. പി. എസ്. ആലങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം

21:13, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22263 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


മനുഷ്യനു രൂപം കൊടുത്തു ഈശൻ
കൂടെയനവധി സൗഭാഗ്യവും

സുഖവും സൗഭാഗ്യവുമേറിടുമ്പോൾ മർത്ത്യർ മടിയരായ് തീർന്നിടുന്നു 

രോഗമെന്നോമനപ്പേരു ള്ളൊരു മഹാമാരിയും ഭൂമിയിലുടലെടുത്തു

മനുഷ്യവികാസത്തിനൊപ്പം തന്നെ
രോഗങ്ങളും പടർന്നു പിടിച്ചു 

ഭയന്നു വിറയ്ക്കുമീ മാനവർക്കായ്
ശുചിത്വത്തിനും ദൈവം രൂപം നൽകി

ശുചിത്വ ലോകത്തെയുയർത്തിടാനായിന്ന് മാനവർ നെട്ടോട്ടമോടിടുന്നു

ശുചിത്വ ലോകത്തെയുയർത്തിടാനായ് 
നമുക്കും പൊരുതിടാം സോദരരെ
നമുക്കും പൊരുതിടാം സോദരരെ

അക്ഷയ് രാജ് എ ആർ
7C ശങ്കര യു പി എസ് ആലേങ്ങാട്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത