എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/താരമാവുന്ന ചക്കകൾ
താരമാവുന്ന ചക്കകൾ
ഞാൻ ചക്ക, വൈവിധ്യ വിഭവങ്ങൾ കൊണ്ട് കനം തൂങ്ങിയിരുന്ന തീൻ മേശക കളിൽ നിന്നും നിങ്ങളെന്നെ മാറ്റി നിറുത്തി. നിങ്ങളുടെ വീട്ട് മുറ്റത്തുണ്ടായിരുന്ന പ്ലാവിൽ തൂങ്ങിക്കിടന്നിരുന്ന എന്നിൽ ആരുടെയും ദൃഷ്ടികളുടഞ്ഞില്ല. പാണ്ടി ലോറിയുമായി വന്ന തമിഴന്മാർ എന്നെ നാട് കടത്തി, ബാക്കി വന്ന് ചീഞ്ഞ എന്നിൽ ഈച്ചകൾ മൂളിപ്പറന്നു. കൊറോണ നിങ്ങൾക്ക് വീട്ട് തടങ്കൽ വിധിച്ചപ്പോൾ വീടിന് ചുറ്റുമുള്ളതൊക്കെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞു. ദുരിത കാലത്ത് കുമ്പ നിറക്കാൻ ചക്കയെന്ന ഞാൻ വീണ്ടും താരമായി. ചക്ക കൈ കൊണ്ട് തൊടാത്തവർ പോലും ചക്ക കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കുന്നു. മഹാമാരികൾ തീർക്കുന്ന വറുതിക്കാലം ഗതകാല ശീലങ്ങളിലേക്കുള്ള തിരിഞ്ഞ് നടത്തം മാത്രമല്ല, പുതു തലമുറക്കുള്ള തിരിച്ചറിവിന്റെ വിസിൽ മുഴക്കവും കൂടിയാണ്. മാത്രമല്ല, പുതു തലമുറക്കുള്ള തിരിച്ചറിവിന്റെ വിസിൽ മുഴക്കവും കൂടിയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പൂറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ