ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/കാറ്റിന്റെ ആത്മരോദനം

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാറ്റിന്റെ ആത്മരോദനം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റിന്റെ ആത്മരോദനം


മണ്ണിന്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
കണ്ണീർക്കണങ്ങൾ കാറ്റിൽ പരത്തി
വിങ്ങിക്കരഞ്ഞു ആരും കാണാതെ
എൻ ജീവന്റെ ജീവനെ കണ്ടുവോ നീ?
എൻ ഹ്യദയത്തിൻ നൊമ്പരം അറിഞ്ഞുവോ നീ
വിഷസൂക്ഷ്മ ധൂളികൾ കാറ്റിൽ പരത്തി
എന്റെ ജീവന്റെ ജീവനെ കൊല്ലരുതേ ?
ഈ ലോകം നിനക്കുള്ളതായിരിക്കാം!
എങ്കിലും ഓരോ ജീവന്റെ സ്പന്ദനവും
കേഴുന്നു നിലനിൽപ്പിനായ് നിസ്സഹായരായ്
ഇവിടത്തെ ജീവ ജാലങ്ങളെ കൊല്ലരുതേ ?
ഈ ലോക നൊമ്പരം കാണാതെ പോകരുതേ ?
അതോ നിന്റെ നാശം വിതയ്ക്കുന്നുവോ?
നീ പോയാൽ ഇവിടെ ശൂന്യമാകില്ല
വളരുവാൻ ഉണ്ടിവിടെ പുതുനാമ്പുകൾ
ഈ ലോകം കാണാത്ത സ്പന്ദനങ്ങൾ
കേഴുന്നു നിസ്സഹായരായ് ആരും കാണാതെ '
വിങ്ങുന്നു ഹൃദയങ്ങൾ ആത്മനൊമ്പരമറിയേണമേ!

 

നവ്യ പി എൻ
8A ജി.ആർ.എസ്.ആർ.വി.എച്.എസ്.എസ്,വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത