ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/കൊറോണ

16:17, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
പോരാടുവാൻ നേരമാകുന്നു കൂട്ടരെ
പ്രതിരോധമാർഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം നമുക്ക്
ദുരന്തത്തിന്നലയടികളിൽ നിന്ന് മുക്തി നേടാം..
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം..
അൽപകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങേണ്ട..
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരാ കേട്ടു കൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ..
ആരോഗ്യ രക്ഷകർ നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ..
ആശ്വാസമെന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ..
ദിയ നസ്റിൻ.കെ.പി
3 ജി.എൽ.പി.എസ് പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത