ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/കോവിഡ്-19
ലോകമെങ്ങും നാശം വിതയ്ക്കാൻ,
വന്നുചേർന്നൊരു മഹാമാരി,
പേരുചൊല്ലി വിളിച്ചതിനെ,
കൊറോണയെന്നൊരു നാമത്തിൽ,
പടർന്നുകയറി വൻമരമായതു,
മനുജനെയൊന്നായ് കൊല്ലാനായ്,
ഭയമതുവേണ്ട തളരരുതാരും,
ചെറുത്തു നിൽക്കണം ഒന്നായി,
വീട്ടിലിരിക്കൂ ശുചിത്വമോടെ,
നല്ലൊരു നാടിൻ നാളേക്കായ്,
മാസ്ക് ധരിക്കൂ കൈകൾ കഴുകൂ,
അകലം കാട്ടൂ നാടിൻ നന്മയ്ക്കായ്,
ഏതൊരു വ്യാധികൾ വന്നാലും,
അതിജീവിക്കും നാമൊന്നായ്,
പൊട്ടിച്ചെറിയാം ചങ്ങലകൾ,
പൊരുതാം പൊരുതാം നാളേക്കായ്.