എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി/അക്ഷരവൃക്ഷം/ശ‌ുചിത്വസംസ്കാരം‌‌‌

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sthss30052 (സംവാദം | സംഭാവനകൾ) ('{{Box Top1 |തലക്കെട്ട്=ശ‌ുചിത്വസംസ്കാരം<!--തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊറോണ കാലത്ത് ഏറ്റവും അത്യാവശ്യം ശുചിത്വം ആണ് . പൊതു സ്ഥലത്ത് പോയി തിരികെ വീട്ടിൽ വരുമ്പോൾ കൈയും മുഖവും സോപ്പ് ഇട്ടു വൃത്തി ആയി കഴുകണം . ആരോഗ്യം , വൃത്തി , വെടിപ്പ്‌ , എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു . ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞത് നമ്മുടെ പൂർവികരാണ് . വ്യക്തിക്കായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ അത്യാവശ്യമാണ് . വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം . വ്യക്തി ശുചിത്വത്തോടൊപ്പം പരിസ്ഥിതിയും ശുചിത്വമായി പരിഷ്കരിക്കണം. ലോക് ഡൗൺ കാലത്ത് വ്യക്തി ശുചിത്വത്തോടൊപ്പം പരിസരവും ശുചിയാക്കണം .

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.