എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കുറിഞ്ഞിപ്പൂച്ചയും കൊറോണയും

08:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsparakkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുറിഞ്ഞിപ്പൂച്ചയും കൊറോണയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുറിഞ്ഞിപ്പൂച്ചയും കൊറോണയും

🐈

(കുറിഞ്ഞിപ്പൂച്ച ഉച്ചമയക്കം കഴിഞ്ഞ് കണ്ണു തുറന്ന് നോക്കുമ്പോൾ മുന്നിൽ ഒരു പരിചയമില്ലാത്ത ജീവി!)

കുറിഞ്ഞി: ആരാ നീ, ആദ്യമായി കാണുകയാണല്ലോ?!

ആഗതൻ: ഞാനാണ് *കൊറോണ.*

കുറിഞ്ഞി: ഓഹോ...! അപ്പൊ നീയാണല്ലേ കൊറോണ, എൻറെ അമ്മു നിന്നെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.

കൊറോണ: ഞാനുണ്ടായത് കൊണ്ടാണ് നിനക്ക് മീനൊന്നും കിട്ടാത്തതും, അമ്മു പുറത്തേക്കൊന്നും പോകാത്തതും.

കുറിഞ്ഞി: നീ വല്ലാത്ത ശല്യമാണല്ലോ... നീ കാരണം ഞാൻ എല്ലും തോലുമായി. ഞങ്ങൾക്ക് പുറത്ത് പോകാനും കളിക്കാനുമൊന്നും കഴിയുന്നില്ല. നിന്നെ ഞാൻ ഇന്ൻ ശരിയാക്കിത്തരാം..

(കുറിഞ്ഞി കൊറോണയുടെ പിന്നാലെ ഓടി അതിനെ പിടിക്കാൻ നോക്കുന്നു; ഈ സമയം അമ്മു ചക്ക തിന്നു കൊണ്ട് വരുന്നു.)

അമ്മു: എന്താ കുറിഞ്ഞീ നീയിങ്ങനെ ഓടുന്നത്?!

കുറിഞ്ഞി: നമ്മെ ശല്യപ്പെടുത്തുന്ന ആ കൊറോണയില്ലേ, അതിനെ പിടിക്കാൻ നോക്കുകയാ.

കൊറോണ: ഹ...ഹ...ഹാ... അതിന് അവൾക്കെന്നെ കാണുകയില്ലല്ലോ..

പാവം കുറിഞ്ഞി, കൊറോണയെ പിടിക്കാൻ കുറെ ശ്രമിച്ചു. അവസാനം കിട്ടില്ലെന്നായപ്പോൾ ചെറിയ ചമ്മലോടെ ചക്ക തിന്നാൻ പോയി.

➖➖▪️▪️➖➖

അസ്ഹാർ
3A എ എം യു പി സ്കൂൾ പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ