ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/തീർക്കാം പരിസരം കാക്കാം പരസ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neeshma (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തീർക്കാം പരിസരം കക്കാം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തീർക്കാം പരിസരം കക്കാം പരസ്പരം

പരിചരിച്ചീടുകിൽ പ്രകൃതിയെ നാമിന്നു
പരിണയിച്ചീടുമതു പതിവിലും മാറ്റോടെ'
പരിസരം പണിതിടാൻ പതിവായ് ശ്രമിച്ചിടാം
പരിഹാസമില്ലാതൊ-
രിതിമാസം തീർത്തിടാം
പതിവിലും ചുറ്റിലായ് പനിനീർ തളിച്ചിട്ടു
പഠിതാക്കൾ നമ്മൾക്കു പണിതിടാം സ്വർഗ്ഗത്തെ.
നാമിന്നു നേരിടും മാരികൾക്കൊക്കെയും നാം തന്നെ ഹേതുവെന്നാരുമേ-
യോർക്കണം
പാരിനെയാകെ വിഴുങ്ങും വിഷവിത്ത് പാണികൾ
ശുചിയാക്കിയാദ്യമകറ്റിടാം,
മാറി നിന്നും കൊണ്ടു മാറ്റോടെ സ്നേഹിച്ചുo
മാറ്റി നിർത്തീടാമിന്നീ- മഹാമാരിയെ കൂട്ടങ്ങൾ ചേർക്കാതെ കൂട്ടുചേർന്നീടുവാൻ
നേട്ടങ്ങൾ തീർക്കുവാൻ പ്രതിരോധിച്ചീടുവാൻ

ശ്രേയ സുനിൽ
9 A ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത