ഗവൺമെന്റ് എൽ പി എസ്സ് വാഴേകാഡ്/അക്ഷരവൃക്ഷം/കൊറോണ അവധിക്കാലത്ത് കൂട്ടുകാരന് ഒരു കത്ത്
കൊറോണ അവധിക്കാലത്ത് കൂട്ടുകാരന് ഒരു കത്ത്
01-05-2020 മേക്കര പ്രിയപ്പെട്ട ആരോണിന്, നിനക്ക് സുഖം തന്നെയാണോ? ഇവിടെ എല്ലാവരും സുഖമായിരിക്കുന്നു. നിനക്ക് വേറെ എന്തൊക്കെയുണ്ട് വിശേഷം? ടീച്ചർ തരുന്ന വർക്ക് ഒക്കെ നീ ചെയ്യുന്നുണ്ടോ? ഞാനെല്ലാം ചെയ്യാറുണ്ട്. നിനക്ക് വീട്ടിൽ കളിക്കാൻ ചേച്ചി ഉണ്ടല്ലേ. ഞാൻ ഇവിടെ ഒറ്റയ്ക്ക് കളിച്ച് ബോറടിക്കുവ. സ്കൂളിൽ പഠിത്തം ഉണ്ടായിരുന്നേൽ എന്തു രസമായിരുന്നു. ഈ കൊറോണയെ നേരിടാൻ നമ്മൾ വീട്ടിൽ തന്നെ ഇരിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യേണ്ടതാണ്. 'നന്നായി വളരാൻ' എന്ന പാഠത്തിൽ നല്ല ശീലങ്ങളെ കുറിച്ച് പഠിച്ചത് നീ ഓർക്കുന്നില്ലേ? തുമ്മുമ്പോഴും,ചുമക്കുമ്പോഴും മൂക്കും, വായും തൂവാല കൊണ്ട് മറച്ച് പിടിക്കുകയും, പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുകയും, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യുക. ഇത് മാത്രമാണ് കൊറോണയേ നേരിടാൻ നമുക്ക് ചെയ്യാൻ പറ്റുന്നത്. നീ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? ഈ കൊറോണ അവധിക്കാലത്ത് നീ വീട്ടിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ട്? ഞാൻ പടം വരയ്ക്കാറുണ്ട്. സൈക്കിൾ ചവിട്ടും. പിന്നെ അടുക്കളയിൽ അമ്മയെ പച്ചക്കറികൾ അരിയാൻ സഹായിക്കും. എനിക്ക് ഒരു പൂന്തോട്ടമുണ്ട്. അവിടുത്തെ ചെടികൾക്ക് ഞാൻ വെള്ളം നനയ്കും. എത്രയും പെട്ടെന്ന് ഈ കൊറോണയൊക്കെ മാറി സ്കൂൾ തുറക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. എന്ന് , നിന്റെ കൂട്ടുകാരി അദ്വൈത
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ