എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/ഒരു Lock down അപാരത.

ഒരു Lock down അപാരത

(ഒരു പെൺകുട്ടി Lock down മൂലം വിഷമിക്കുകയാണ്. ഓരോന്ന് ചിന്തിച്ചിരിക്കവേയാണ് അമ്മ അടുക്കളയിലേക്ക് വിളിക്കുന്നത്. അവൾ ജീവിതത്തിൽ ഇതേവരെ അടുക്കളയിൽ കയറിയിട്ടില്ല. അവളുടെ രസകരമായ മണ്ടത്തരങ്ങൾ)
അമ്മ : എടീ, നീ രണ്ട് ഗ്ലാസ്സ് വെളളം തിളപ്പിച്ചു വെയ്ക്ക് ചായയുണ്ടാക്കാം .
മകൾ : ഓ, ശരി.
(അമ്മ തിരിച്ചുവരുന്പോൾ കാണുന്നത് രണ്ട് ഗ്ലാസ്സിൽ വെളളമൊഴിച്ച് അത് ഓരോ അടുപ്പിലായി വെച്ച് മകൾ തിളപ്പിക്കുന്നു)
കുറച്ചുകഴിഞ്ഞു
അമ്മ : എടീ, ദോശയുണ്ടാക്കാൻ കല്ല് ചൂടാക്കിവെക്ക്, ഞാനിപ്പോ വരാം. (ഉദ്ദേശിച്ചത് ദോശക്കല്ല്)
മകൾ  : ഏ....
അമ്മ : എന്തേ?
മകൾ  : ഒന്നൂല്യ
(അമ്മ തിരിച്ചുവരുന്പോൾ കാണുന്നത് പറന്പിൽ കിടന്നിരുന്ന ഒരു എമണ്ടൻ കല്ലെടുത്ത് അടുപ്പത്തു കേറ്റി വച്ച് ചൂടാക്കുന്നു പുന്നാരമോൾ )
(അമ്മയുടെ ബോധം പോയി)

അൻവർ
9D എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ