ഗവ. യു. പി. എസ്. നെല്ലനാട്/അക്ഷരവൃക്ഷം/മാനവഗീതം

16:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups nellanad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാനവഗീതം

ഒരു പാട്ടു മൂളുന്നൊരാൾ വേണുവിൽ നിന്നു -
മുതിരുന്നു സുഖമൊരു ഗീതം.
ഭൂമി നന്മതൻ സുഖമൊരു ഗീതം.
അഴകിന്റെ ആഴങ്ങളിൽ എവിടെനിന്നൊ വന്നു
മനസ്സിന്റെ മായയിൽ അലിയുന്ന ഗീതം
പൂങ്കാവനത്തിലെ പൂഞ്ചില്ലയിൽ നിന്നു
പാടുന്ന കുയിലിന്റെ മ്രുദുഗീതം
അഴലുന്ന മനസ്സിനു താങ്ങായി തണലായി
മാറുന്ന സ്നേഹമാം ഗീതം.

ഏതു മനസ്സിനും താളമായ് ഈണമായ്
ചേരുന്നൊരെൻ നല്ലഗീതം
ആ ഗീതമാണെൻ മനസ്സിൽ തുടിപ്പൂ
മലയാളഭാഷ തൻ മാധൂര്യം പകരുമാ
മാനവ സ്നേഹത്തിൻ പ്രിയ ഗീതം.

ശ്രീഹരി. എം
7 A ഗവ്: യു.പി.എസ്സ്. നെല്ലനാട്‌
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത