എ.എൽ.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ ഒരു ദിവസം
അപ്പുവിന്റെ ഒരു ദിവസം - അഷിക
അപ്പു എന്ന കുട്ടി അമ്മ പറയുന്നതൊന്നും അനുസരിക്കാറില്ല. അവൻ വൃത്തിയില്ലാതെ നടക്കുകയാണ് പതിവ് . ഒരു ദിവസം അമ്മ ഭക്ഷണം മേശപ്പുറത്ത് വച്ച് അവനെ കഴിക്കാൻ വിളിച്ചു. അവൻ കൈ കഴുകാതെ ഭക്ഷണം കഴിക്കാൻ ഇരുന്നു. അമ്മ അവനോട് കൈ കഴുകി വരാൻ പറഞ്ഞു.അത് അനുസരിക്കാതെ അപ്പു ഭക്ഷണം കഴിച്ചു.കുറച്ച് കഴിഞ്ഞപ്പോൾ അവന് വയർ വേദനിക്കാൻ തുടങ്ങി. അയ്യോ അമ്മേ... അവൻ ഉറക്കെ കരഞ്ഞു . അമ്മ അവനെയും കൂട്ടി ആശുപത്രിയിൽ എത്തി. ഡോക്ടർ അവനെ പരിശോധിച്ചു. കൈകൾ കഴുകാതെ ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഡോക്ടർ പറഞ്ഞു. അത് കേട്ടപ്പോൾ അവന്റെ തെറ്റ് അവന് മനസ്സിലായി . ഇനി മുതൽ പറയുന്നതെല്ലാം അനുസരിക്കുമെന്ന് അവൻ അമ്മയ്ക്ക് വാക്ക് നൽകി. അങ്ങനെ അപ്പു നല്ല കുട്ടിയായി
|