സ്ട്രീറ്റ് ലൈറ്റുകൾക്കിടയിലെ നിഴലുകളിപ്പോൾ വിരലെണ്ണാം ഇരുട്ടിൽ വെളിച്ചമായെത്തുന്ന ചക്രങ്ങളും നിമിഷാർധം കൊണ്ട് മാറിയീ ലോകം അതിരാവിലെ ഇറങ്ങിയോടും കൂട്ടം അന്ന് പുരോഗതിയുടെ മുദ്ര ഇന്നത് രാജ്യത്തിന് ദ്രോഹം മാലാഖമാരുണ്ടിവിടെ ലാത്തിവീശുന്ന വരുംശ്വാസം പകരുന്നവരും വീണുപോയവർക്ക് കൈകൊടുക്കുമ്പോൾ രക്തസാക്ഷികളായവർ ആ വീഡിയോകൾക്കുമുമ്പിൽ നിറയുന്ന കണ്ണുകളുണ്ട് ഭൂതകാല മോർത്തിടാം നേരെയായിടാം ഭാവിക്കായി