ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

ശ്യാമും കൂട്ടുകാരും സ്കൂളിൽനിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. കളിച്ചുചിരിച്ച് സംസാരിച്ചുകൊണ്ടാണ് അവരുടെ വരവ്. പെട്ടെന്ന് ഒരു രൂക്ഷ‍ഗന്ധം അവർക്ക് അനുഭവപ്പെട്ടു. എല്ലാവരും <
മൂക്കുപൊത്തി. എന്തായിരിക്കും ഈ‍ ദുർഗന്ധം? അവർ പരസ്പരം ചോദിച്ചു. കുട്ടികൾ ചുറ്റുപാടും നോക്കി. മുതിർന്നവരെല്ലാം മൂക്കും പൊത്തിക്കൊണ്ട് കടന്നുപോകുന്നുണ്ട്. അവരാരും ഒന്നും <
ശ്രദ്ധിക്കുന്നില്ല.

എന്നാൽ ശ്യാം പറഞ്ഞു വരൂ കൂട്ടുകാരേ നമുക്ക് അത് എന്താണെന്ന് നോക്കാം. അവർ നോക്കുമ്പോൾ വഴിയരികിൽ ഒരു പൂച്ചക്കുട്ടി ചത്തു കിടക്കുന്നു. അവർക്ക് സങ്കടമായി. ഇതിന് <
എന്തുപറ്റിയതായിരിക്കും?ഏതെങ്കലും വണ്ടി തട്ടിയതായിരിക്കും. നമുക്ക് അതിനെ മറവുചെയ്യാം. ശ്യാം പറഞ്ഞു. അവർ തൊട്ടടുത്ത വീട്ടിൽനിന്നും ഒരു മൺവെട്ടി വാങ്ങി കുഴിയെടുത്ത് ആ പൂച്ചക്കുട്ടിയെ <
മറവുചെയ്തു.

വീട്ടിലെത്താൻ വൈകിയതിൻറെ കാരണം അന്വേഷിച്ച ശ്യാമിന്റെ അമ്മയോട് അവൻ കാര്യങ്ങൾ വിവരിച്ചു. ഇതുകേട്ട അമ്മപറഞ്ഞു നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ് മോനേ. അത് <
അവിടെക്കിടന്ന് അഴുകി അണുക്കൾ വ്യാപിച്ച് പകർച്ചവ്യാധികൾ ഉണ്ടാവുകയോ, കാക്കയോ മറ്റോ കൊത്തി കിണറ്റിലിട്ട് കിണർവെള്ളം മലിനമാകുകയോ ചെയ്യുമായിരുന്നു. എന്നാൽ നിങ്ങൾ <
ശരിയായ സമയത്ത് വേണ്ടതുപോലെ ചെയ്തു. അച്ഛനമ്മമാർ അവരെ അഭിനന്ദിച്ചു.

ഭാഗ്യലക്ഷ്മി എ
3 A ഗവ. എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ