ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/നീരുറവ
നീരുറവ
ഒരു ഗ്രാമം.പച്ച വിരിച്ച പാടങ്ങളും കളകളമൊഴുകുന്ന പുഴകളുമുള്ള ഒരു കൊച്ചുഗ്രാമം. ഒരു ദിവസം പട്ടണത്തിൽ നിന്നും ധനികനായ ഒരാൾ ആ ഗ്രാമത്തിലെത്തി. അയാൾ വിചാരിച്ചു . "ഈ ഗ്രാമത്തിൽ എനിക്ക് ഒരു പാട് വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിക്കാനാവും. അതിലൂടെ എനിക്ക് ഒരു പാട് പണം സമ്പാദിക്കാനാവും. വൈകാതെ അത് സംഭവിച്ചു. പാടങ്ങൾ മണ്ണിട്ടു മൂടി.പുഴയിൽ നിന്നു മണൽ വാരി. കുന്നുകൾ നിരത്തി. വലിയ വലിയ കെട്ടിടങ്ങൾ ആ ഗ്രാമത്തിൽ കെട്ടിപ്പൊക്കി. ദിവസങ്ങൾ കടന്നു പോയി. മഴക്കാലമെത്തി. മഴ നിർത്താതെ പെയ്യാൻ തുടങ്ങി . മഴവെള്ളം കെട്ടി നിന്നിരുന്ന പാടങ്ങളും കുന്നുകളുമൊന്നും ഇല്ലാതായപ്പോൾ വീടുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. കുന്നും മലയും ഇടിച്ചും മരം വെട്ടിയും പാടം നികത്തിയും പ്രകൃതിയെ നശിപ്പിച്ചതു കൊണ്ടാണ് ഈ ദുരന്തം ഉണ്ടായത്.. അതു കൊണ്ട് നാം പാടങ്ങളും കുന്നുകളും പുഴകളുമെല്ലാം സംരക്ഷിക്കണം'
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ