12:41, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നന്ദി പറയുന്നത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മന്ത്രിക്കുന്നു നന്ദിയെൻകാതുകളിൽ
പല പല വിലാപ ശബ്ദത്തിൽ
ഒരു ജീവിതകാലത്തിൻ കദനങ്ങൾ
ഒരു നിമിഷത്തിൻ സന്തോഷങ്ങൾ
ദുരാഗ്രഹികളാകും തുമ്പകളിപ്പോഴും
അങ്ങനെ ജോലിയിൽ വ്യാപ്യതരല്ലോ
വീതിയിലഗാധമായവളുടെ നെഞ്ചിൽ
അവരോ കുഴി തോണ്ടുന്നു.
എന്നുടെ കണ്ണിനുമുന്നിലവൾ
തുറന്നുകാട്ടുന്നു
പലവിധ നിഗൂഢ രീതികളിൽ
ഒരു ജീവിതകാലത്തിൻ നിധികളേ
ഒരൊറ്റ രാവിൻ കൊള്ളാലെ
ദുരാഗ്രഹികളാകും തുമ്പകളിപ്പൊഴും
തങ്ങടെ ജോലിയിൽ വ്യാപ്യതരല്ലോ.