Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെക്കായി
ഒരുപാട് മനുഷ്യരും വാഹനങ്ങളും കടന്നു പോകുന്ന വഴിയരികിൽ ആയിരുന്നു കിളിക്കൂട് . കൂട്ടിന്കത്തിരുന്ന അമ്മക്കിളി അടയിരുന്ന് മുട്ടകളോട് താൻ കാണുന്ന കാഴ്ചകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. കാലത്തു രക്ഷിതാക്കളുടെ കയ്യിൽ തൂങ്ങി കുഞ്ഞുമക്കൾ പഠിക്കുവാൻ പോകുന്നതും,തിരിച്ചുവരുന്നതും അവരുടെ പൊട്ടിച്ചിരികളും,കുസൃതികളും, വർണബലൂണുകളും, പട്ടവും അവയെല്ലാം കൊതിപ്പിക്കുന്ന കാഴ്ചകളായിരുന്നു.
ഇന്നാണു ഞങ്ങൾ മുട്ടവിരിഞ്ഞ് പുറത്തുവന്നത് . അകത്ത് ഇരിക്കുമ്പോൾ ക്കേട്ട ശബ്ദകോലാഹലങ്ങൾ ഒന്നുമില്ല. നല്ല സുന്ദരമായ അന്തരീക്ഷം. പൊടിപടലങ്ങൾ ഇല്ല.കണ്ണുതുറന്നു നോക്കിയപ്പോൾ മഴവില്ല് .
“ഇത് എന്താ അമ്മയെ ഇങ്ങനെ ?പറഞ്ഞത് പോലെ ഒന്നും ഇല്ലല്ലോ ?എന്തുപറ്റി അമ്മ പറഞ്ഞ ലോകത്തിന്?”
കുഞ്ഞിക്കിളികൾ ചോദിച്ചു.
“കുഞ്ഞുങ്ങളെ, മനുഷ്യനെ പിടിച്ചു കെട്ടിയ ഒരു മഹാമാരി ‘കൊറോണ ‘ കാലമാണിത്. ഇത്തിരി കുഞ്ഞൻ വൈറസിനെ പേടിച്ച് മനുഷ്യൻ പുറത്തെഇറങ്ങാതെ കൂട്ടിലടച്ച കിളികൾ പോലെ ഇരിക്കുകയാണ്.
ഈ ലോകം പഴയതുപോലെ സുന്ദരമാകാൻ നല്ലൊരു നാളെക്കായി നമുക്കും അവർക്കൊപ്പം ചേർന്നിരിക്കാം.നമ്മളെല്ലാവരും ചേർന്നാണു ഈ ലോകം മനോഹരമാക്കുന്നത്”
|