സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/9. കൊറോണയെ തുരത്തുന്നവർ

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്തുന്നവർ

ലോക്‌ഡൗൺ പ്രമാണിച്ചു വീട്ടിലിയയ്ക്കുകയാണ് ചിന്നുവും മിന്നുവും. അതിനിടയിൽ ചിന്നു പറഞ്ഞു : എനിക്ക് വീട്ടിലിരുന്നു മടുത്തു. അപ്പുറത്തെ വീട്ടിലെ അമ്മുവിന്റെ കൂടെ കളിക്കണം. വാ മിന്നു. മിന്നു ' വിജയിക്കുന്നവരുടെ വേദനകൾ എന്ന പുസ്തകം വായിക്കുകയായിരുന്നു. മിന്നു വായനയിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു ഇരിക്കുകയായിയുന്നു. ഇത് കണ്ട ചിന്നുവിന് ദേഷ്യം വന്നു . ചിന്നു മിന്നുവിനെ ഉച്ചത്തിൽ വിളിച്ചു. "മിന്നൂ... ". മിന്നു ഞെട്ടിയുണർന്നു. ചിന്നു പറഞ്ഞു : ഈ പുസ്‌തകങ്ങൾ ഒക്കെ വായിച്ചാൽ നിനക്ക് എന്ത് ഗുണമാ കിട്ടുക? മിന്നു പറഞ്ഞു : ഞാനിതു കുറെ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്. നിനക്ക് വായിച്ചുകൂടെ? അല്ലെങ്കിൽ വേറെ എത്രയെത്ര ജോലികൾ. കളി മാറ്റിവച്ചു നിനക്ക് ഒരു ജോലിയെങ്കിലും ചെയ്തുകൂടെ? ചിന്നു ഇത് മനസ്സിലാക്കി. അപ്പോൾ തന്നെ അവൾ അടുക്കളയിലേക്കു ഓടി അമ്മയെ സഹായിക്കാൻ. ചിന്നുവിനും മിന്നുവിനും സന്തോഷമായി.

ഇതുപോലെ അമ്മയെ സഹായിച്ചും, വായനാശീലം വളർത്തിയും മറ്റു ജോലികൾ ചെയ്തും ഈ ലോക് ഡൗൺ കാലം പുതിയൊരു കാലമാക്കാം.

ഹെലൻ അന്ന സിബി
5B കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ