ഗവ എച്ച് എസ് അഴീക്കോട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
പ്രകൃതി അമ്മയാണ്. അമ്മയെ മലിനമാക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കാൻ ഉള്ള സ്വാതന്ത്ര്യവും ഉണ്ട് എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാൻ ഉള്ള ഒരു മാർഗം. പല വികസന പ്രക്രിയകൾ പലപ്പോളും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വീകരിച്ചുവരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലാകും. ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമിയുടെ വർധന, ശുദ്ധജല ക്ഷാമം, ജൈവവൈവിധ്യശോഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഇപ്പോൾ ലോകത്തെ മുഴുവൻ പിടിച്ചുകലുക്കിയ കോവിഡ് 19 എന്ന രോഗം വന്നതും നമ്മുടെ അത്യാഗ്രഹത്താൽ തന്നെ ആണ്. ഇനിയെങ്കിലും പ്രകൃതിയെ ഉപദ്രവിക്കാതിരിക്കൂ അതിനെ സ്നേഹിക്കൂ. മനുഷ്യൻ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ മാലിന്യം ഇല്ലാത്ത പ്രകൃതിയിൽ ജീവികൾ ഇപ്പോൾ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. കോവിഡിനെ ശരീരം കൊണ്ട് അകലം പാലിച്ച് മനസുകൊണ്ട് ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാം "വീട്ടിലിരിക്കൂസുരക്ഷിതരാകൂ"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ