22:13, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13018(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാലത്തിന്റെ കൈകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലങ്ങളിൽ എത്ര എത്ര ജീവനുകൾ മണ്ണടിയുന്നു
എത്ര എത്ര ജീവന്റെ തേങ്ങലുകൾ കാതടപ്പിക്കുന്നു
വിഫലമായ അധ്വാനത്തിന്റെ നെടുവീർപ്പുകൾ
ഡോക്ടർമാർ, നേഴ്‌സുമാർ
വിലപിക്കുന്നു ബന്ധുക്കൾ, മിത്രങ്ങൾ.
കൊറോണയുടെ ഒളിയാക്രമണം കേട്ട്
അസ്വസ്ഥായായി ഇരിക്കുന്നു ഞാൻ.
വീടിന്റെ അകത്തളങ്ങളിൽ ദുഖിതയായി
എങ്കിലും ഞാൻ അറിഞ്ഞീടുന്നു
സ്നേഹത്തിന്റെ ഒരുമയുടെ വില
ഒരു വശം തേങ്ങലുകളുടെ കാഴ്ചകൾ
മറുവശം സ്നേഹത്തിന്റെ വിത്തുകൾ
കോവിഡെ പെയ്യുന്നു നീ കാലത്തിന്റെ കൈകളിലൂടെ