ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം/ കണ്ണീരോടെ കുന്നിൻ ചരിവ്
കണ്ണീരോടെ കുന്നിന്ചരിവ്
ഒരു ദിവസം വികൃതിയായ ഒരു മേഘ കുഞ്ഞ് അങ്ങുമിങ്ങുമായി ഓടി കളിക്കുകയായിരുന്നു. പെട്ടെന്നാണ് അവൻ ആ തേങ്ങൽ കേട്ടത്.പാതി ശയിച്ചുപോയ ഒരു കുന്നിന്റെ തേങ്ങൽ ആയിരുന്നു അത്.പിന്നെ അവൻ ഒന്നും ചിന്തിച്ചില്ല അങ്ങോട്ടേക്ക് ഓടിയടുത്തു. എന്തുപറ്റി കൂട്ടുകാരാ? എന്തിനാ നീ കരയുന്നത്? മേഘകുഞ്ഞു ചോദിച്ചു. തേങ്ങലോടെ ആ കുന്ന് പറഞ്ഞു ."സുഹൃത്തേ എന്തുപറയാനാ എന്റെ ജീവിതം തന്നെ അവസാനിച്ചു" അതിനുമാത്രം ഇവിടെ എന്താ സംഭവിച്ചത്? മേഘകുഞ്ഞു ചോദിച്ചു.നീ എന്നെ കണ്ടില്ലേ!എന്റെ രൂപം കണ്ടില്ലേ!അങ്ങനെ കുന്നിൻ ചെരുവ് തന്റെ കഥ പറഞ്ഞു തുടങ്ങി. പച്ചപ്പാർന്ന പുൽമേടുകളും ,വലിയ വലിയ മരങ്ങളും ,എന്റെ മടിത്തട്ടിലൂടെ ഒഴുകുന്ന കൊച്ചരുവികളുമാർന്ന സന്തുഷ്ടമായ ഒരു ലോകമായിരുന്നു എന്റെത്. എന്നെ സാന്ത്വനിപ്പിക്കാനും, സന്തോഷിപ്പിക്കാനും, തൊട്ടുതലോടാൻ പക്ഷികളും ,മാൻപേടകളും, മുയലുകളും, സൂത്രശാലിയായ കുറുക്കന്മാരും,, വികൃതികളായ കുരങ്ങൻമാരും അടങ്ങിയ സന്തോഷകരമായ ലോകമായിരുന്നു എന്റേത്. അതെല്ലാം ഓർമ്മ മാത്രം ആവാൻ പോവുകയാണ്. ഓരോ ദിവസം ചെല്ലും തോറും എന്നെ ഇടിച്ചു പൊളിച്ചു ഇല്ലാതാക്കുകയാണ്. പ്രകൃതിയുടെ എല്ലാ സന്തുലിതാവസ്ഥയും തല്ലിക്കെടുത്തി ഇവർ എന്തിനു വേണ്ടിയാണ് പണത്തിനു പിന്നാലെ ആർത്തിപിടിച്ചു ഓടുന്നത്? അതുകൊണ്ട് അവർ എന്ത് നേടി? നമ്മുടെ ഈ സുന്ദരമായ ഭൂമിയുടെ നാശം അല്ലാതെ!! നാളെ അവരുടെ വാസസ്ഥലം തന്നെയാണ് നശിക്കുന്നതെന്നവർ ചിന്തിക്കുന്നില്ലല്ലോ!! പുതുതലമുറയോട് അവർ എന്ത് പാവമാണ് ചെയ്തുകൂട്ടുന്നത് ."ഇല്ല സുഹൃത്തെ ഇല്ല.ഇനി നീ വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകില്ല.ഇനി നമ്മൾ ഒരിക്കല്ലും കാണുകയുമില്ല" എന്നു പറഞ്ഞു കുന്നിൻ ചെരുവ് തേങ്ങി കരഞ്ഞു. എന്തു പറയണമെന്നറിയാതെ മേഘകുഞ്ഞിനു കുടെ കരയാനെ കഴിഞ്ഞുള്ളു
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ