18:14, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18566(സംവാദം | സംഭാവനകൾ)('{{BoxTop | തലക്കെട്ട്= കൊറോണ വൈറസ് | color=2 }} <center> <poem> നാളെ ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളെ ഈ മണ്ണിതിൽ
ഈ രാപ്പകൽ നേരങ്ങളിൽ
ഒന്നിച്ചു നിൽക്കാതെ, ഒറ്റയ്ക്ക് നിൽക്കുവാൻ
നമ്മെ പഠിപ്പിച്ച വൈറസ്
ജാതി മതങ്ങളും, ദരിദ്ര സമ്പന്നനും
ഒന്നായി വൈറസിന് മുന്നിൽ
അധികൃതർ നൽകും നിർദേശങ്ങൾ
മടിയൊന്നും കൂടാതെ പാലിച്ചു നമ്മൾ
കൈകൾ കഴുകിയും കണ്ണികൾ പൊട്ടിച്ചും
കൂട്ടമായി നിൽക്കാതെ വീട്ടിലിരുന്നും
ഈ മഹാമാരിയെ ഈ നാട്ടിൽ നിന്നും
തുരത്തുക തന്നെ ചെയ്യും