പോരാടുവാൻ നേരമായിരുന്നു കൂട്ടരേ -പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തിനലയടികളിൽ നിന്നും മുക്തി നേടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനം -നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം. അൽപകാലം നാം അകന്നിരുന്നാലും പരിഭവി കേണ്ട പിണങ്ങിടെണ്ട. പരിഹാസ രൂപണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടു കൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെ തെന്നെയല്ലേ....? ആരോഗ്യ രക്ഷക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം. ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറി ടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ നന്മക്ക് വേണ്ടി........