സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/എതിരെ പൊരുതാം

17:41, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''എതിരെ പൊരുതാം''' <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എതിരെ പൊരുതാം

 അവൻ ഓടിക്കിതച്ചു എൻ പടിവാതിൽ നിൽക്കവേ 
അന്ധാളിച്ചു നിന്നു ഞാൻ നേർക്കുനേരെ 

അവൻ കാറ്റിൻറെ വേഗത്തിൽ
തട്ടി പറിക്കുവാൻ നോക്കി എന്നെ 

നിമിഷങ്ങൾ മാത്രമേ  ചേർന്ന്   നിന്നാൽ  
എൻ  മൃത്യുവാ സംശയിക്കേണ്ടതില്ല…

മുൻജന്മ ഭാഗ്യമാണെന്ന് പോലെ 
മറച്ചു മുഖാവരണം കൊണ്ടു ഞാൻ
ഒപ്പം അകലവും പാലിച്ചു 

ഈ നിമിഷം അവൻ നോക്കിനിൽക്കേ
കൈകഴുകി ഞാൻ തിരിച്ചയച്ചു 

തിരികെ മടങ്ങുക ദൂരേക്കു പോവുക 
ഇനി വരില്ലെന്നു അവൻ പറഞ്ഞു  

ലോകത്തെ ബാധിച്ച വില്ലനെ തുരത്തിടാം 
 അതിനെതിരെ ഒന്നായി പൊരുതിടാം ............

ആശ്രിത എം . എസ്
7 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത