എ.യു.പി.എസ്. ആനമങ്ങാട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18761 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട | സൂക്ഷിച്ചാൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പരക്കെപ്പരക്കുന്ന വൈറസ്സുചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാ-
മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തെ
പുറത്തേക്കു പോകണ്ട ലാപ്ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം ചെയ്യാം
പുറംലോകമെല്ലാമതിൽ കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കിടുവാനും
ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം താൻ
തൊടേണ്ടാ മുഖം മൂക്കുമക്കണ്ണു രണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം തെ-
ല്ലിടയ്ക്കാകിലും നീ പുറത്തേക്കു പോയാൽ

മുഹമ്മദ് ഷാമിൽ .പി
6B എ.യു.പി.എസ്. ആനമങ്ങാട്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത