സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


കാലമേ ഉണരുക
കാലമേ ഉണരുക
ഈ ലോകയാത്രയിൽ കാലിടറാതെ
ശിരസ്സുകൾ കുനിക്കാതെ
അതി ജീവനത്തിനായി

മഹാവിപത്തുകൾ വരും നേരം
വൈറസുകൾ കീഴടക്കും നേരം
നാടിൻ മഹത്വം നന്മയും
പിന്നിട്ട പടവുകൾ ഓർത്തു ഓർത്തു നീ
ഉണരുക ഉണരുക .....
അതിജീവനത്തിനായി ........

സുരക്ഷിതമെന്ന് നിനക്ക് തോന്നിയ
സമ്പന്ന രാഷ്ട്രങ്ങളെ
കൊറോണ എന്ന മഹാമാരി വിഴുങ്ങുമ്പോൾ
നിൻ ശ്വാസനാളത്തെ പിടിമുറുക്കുമ്പോൾ
ഉണരുക ഉണരുക അതിജീവനത്തിനായി ..

 സ്വപ്ന സൗധങ്ങൾ തകരുമ്പോൾ
ചേർത്തുവച്ച നാണയങ്ങൾക്ക്
കടലാസിൻ വിലപോലുമില്ല നേരം
കൂട്ടിവച്ച കണക്കുകൾ പിഴക്കുമ്പോൾ
ഉണരുക ഉണരുക അതിജീവനത്തിനായി

പിന്നിട്ട വഴികൾ മറന്നു നീ
നടന്നുയർന്ന വഴികൾ മറന്നു നീ
ദേശത്തെ ശപിച്ച നാളുകൾ വാക്കുകൾ
ഓർക്കുക ഓർക്കുക അതിജീവനത്തിനായി

ഒരുമഴ വെള്ളപ്പാച്ചിലിൽ
ദേശമൊട്ടാകെ വിഴുങ്ങിയ നേരം
ഒറ്റകെട്ടായി നിന്നു നാം
ജാതിമത ഭേദമെന്ന്യേ
ഉണരുക ഉണരുക അതിജീവനത്തിനായി

പ്രാണരക്ഷാർത്ഥം ജന്മദേശത്തേക്ക്
ഓടിവരുവാൻ ശ്രമിക്കും നേരം
കഴിയാതെ പോകുന്ന നിൻ ജീവനെ ഓർത്തു
തേങ്ങുന്നു ഈ മലയാള ദേശം

 

എയ്ഞ്ചൽ എം പ്രതീഷ്
1 എ സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത