പാരിതിലെല്ലാം ഭീതി പരത്തി കൊറോണയെന്ന മഹാമാരി ചീനയിലെത്രെ ജന്മമെടുത്തത് ! കരുതിയിരിപ്പൂ മാലോകർ പാതകൾ കവലകൾ നഗരവുമെല്ലാം വിജനതയാൽ മുഴുകിടുമ്പോൾ സ്കൂളുകൾ മാളുകൾ പാർക്കുകളൊക്കെ കൊട്ടിയടച്ചു സുരക്ഷക്കായ് ആതുര സേവന രംഗമതിൽ സ്വാർത്ഥത തെല്ലും കൂടാതെ കർമോത്സുകരായ് നിൽക്കുന്നു നേഴ്സും ഡോക്ടറുമെല്ലാമെ ആരോഗ്യത്തെ പരിപാലിക്കും സാക്ഷരകേരളമാണീനാട് ചെറുത്തു നിൽക്കുന്നൊന്നായ് ഞങ്ങൾ കൊറോണയതിനെയകറ്റാനായി
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത