19:33, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AREEKKARALPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''സ്വപ്നം''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കാത്തുവച്ച
സ്വപ്നം തകർന്നുപോയി !
കോറോണേ ,നീയാണ-
തിൻ ഹേതുവായതു .
എൻ സ്വപ്നം എന്തെന്ന്
നീ അറിഞ്ഞീടേണം.
ഞാൻ പടിയിറങ്ങുമ്പോൾ
എന്നൊപ്പം ഇറങ്ങുന്ന
എൻ പ്രിയ ടീച്ചർക്ക് ,
യാത്ര നല്കീല ഞാൻ...
ഒന്നും പറയാതെ ,
ഒന്നും നല്കീടാതെ,
ഒരു ദിനം കൊട്ടിയടച്ചു
നീ കാരണം .
ആയിരങ്ങൾ മരിച്ചു വീഴുമ്പോൾ
എൻ സ്വപ്നമല്ല
വലുതെന്നറിഞ്ഞു ഞാൻ !
നിന്നെ തുരത്തുവാൻ
ശ്രമിക്കും കരങ്ങൾക്ക്
ശക്തി നല്കീടാൻ ,
പ്രാര്ഥിച്ചിടുന്നു ഞാൻ .