17:55, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കുക
കൂട്ടുകാരെ...
കൊറോണയെ
ചെറുക്കുക
നാട്ടുകാരെ...
ഉള്ളത് കൊണ്ട്
ഓണം പോലെ,
ഉണ്ണണമെന്ന
പാഠമാണേ...
വീട്ടിലിരുന്ന്
പഠിക്കുക നാം...
ഓൺലൈനിലായി
വളരുക നാം...
കൃഷി ചെയ്തിടാം
ചെടി നട്ടിടാം...
നല്ല നാളേക്കായി
ഉണർന്നിടൂ നാം...
ഫോണിൽ മാത്രം
കഴിഞ്ഞിടല്ലേ...
സമയം വെറുതെ
കളഞ്ഞിടല്ലേ...
ആർഭാടങ്ങൾ
ലോക്കായി...
അവശ്യ വസ്തുക്കൾ
മാത്രമായി...
ചിക്കനും, മത്സ്യവും
ചിക്കൻ ചുക്കയും
ചക്കക്കുരുവിൽ
ഒതുങ്ങി പോയി.
ഷോപ്പിങ്ങുകൾ ഇല്ലേ ഇല്ല
കല്യാണ പെരുമയും
എങ്ങുമില്ല.
കണ്ണിൻ കാണാത്ത
കുഞ്ഞു വൈറസിൻ
മുന്നിൽ
ലോകമാകെ
വിറങ്ങലിച്ചു പോയ്.