സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ഭീരുവായ് മാറിയ ഭീകരൻ
ഭീരുവായ് മാറിയ ഭീകരൻ
ഏതോ ഒരു രാത്രിതൻ യാമത്തിൽ കണ്ടു ഞാനൊരു സ്വപ്നത്തിലെന്നപോൽ ഏതോ ഒരു ഭീകരജീവിയെപ്പോൽ കൊറോണയെന്ന വൈറസിനെ ദിനംതോറും കേട്ടുകേൾവിയായുള്ള വീട്ടിലും നാട്ടിലും ചർച്ചയായ ഒറ്റപ്പെടലിൽ വീട്ടുവാസത്തിലാക്കിയെൻ ശത്രുവായ മാറിയ ഭീകരനെ ഞാനെന്റെ ധൈര്യം കൈവിടാതെ നേർക്കുനേർ പൊരുതാനുറച്ചുതന്നെ അകലം പാലിച്ചെന്നായുധങ്ങളേന്തി ശുചീകരണമരുന്ന്, മുഖാവരണം അങ്കത്തിനായുള്ളയെൻ വരവുകണ്ട് രൗദ്രഭാവത്താലുള്ളയെൻ രൂപംകണ്ട് പോരാളിയായെൻ മുന്നിൽവെറും ഭീരുവായ് മാറിയ ഭീകരനെ തലങ്ങും വിലങ്ങുമാക്രമിച്ചു ഒരു വീരനായിമാറി ഞാനേറെനേരം തെല്ലതാ നിദ്രവിട്ടുണർന്നനേരം ഞാനിതാ നിർവൃതി പൂണ്ടുപോയി
EZA.A V A