ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അഹങ്കാരത്തിന്റെ വൈറസുകൾ ഹാങ്ങാക്കിയ ഹൃദയമൊന്ന് റീസ്റ്റാർട്ട് ചെയ്തീടണം. അധർമത്തിന്റെ തുരുത്തിലേക്കുള്ള ചെയിനുകൾ ബ്രേക്ക് ഡൗണാക്കീടണം ചീത്ത വിചാരങ്ങൾ കടക്കാതിരിക്കാൻ മനസിനൊരു പാസ് വേഡ് വെച്ചീടെണം നന്മയുടെ പുത്തൻ നാളുകൾ വിടരുന്ന മുഖപുസ്തകം ലോഗിൻ ചെയ്തീടണം. ദുശ് ചേഷ്ടകളാൽ നിറംമങ്ങിയമുഖചിത്രം അപ്ഡേറ്റ് ചെയ്തീടണം സാന്ത്വനതത്തിന്റെ സൽപാന്ഥാവ് സമ്മാനിക്കുന്ന സൗഹൃദങ്ങളെ ഹൃദയത്തിലേക്ക് ആഡ് ചെയ്തീടണം അനൈക്യത്തിന്റെ വൈറസുകളെ ബ്രേക്ക് ഡൗൺ ചെയ്യുന്ന വാക്ശരങ്ങൾ പോസ്റ്റു ചെയ്തീടണം ഹൃദയാന്തരത്തിൽ ചടഞ്ഞ് കൂടിയ കറുത്ത ചിന്തകൾക്ക് ഹോട്ട് സ്പോർട്ടാക്കീടണം ദുഷ് ചെയ്തികളുടെ കൂട്ടുകെട്ടുകളിൽ നിന്ന് പതിയെ സൈനൗട്ടായീടണം
സാങ്കേതിക പരിശോധന - M U Abdul Latheef തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത