പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധമാർഗത്തിലൂടെ...... കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ അലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം.... അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട , പിണങ്ങിടേണ്ടാ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കുവേണ്ടി….