ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
07:40, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി


മാന്യസദസ്സിന്‌ നമസ്കാരം,
ഞാനിന്നിവിടെ പറയാൻ പോകുന്നത് കൊറോണ എന്ന മഹാമാരിയെപ്പറ്റിയാണ്
ലോകത്തെ ആകമാനം പിടിച്ചു കുലുക്കിയ ഒരു മഹാ വ്യാധിയാണ് നോവൽ കൊറോണ വൈറസ് എന്നറിയപ്പെടുന്ന കോവിഡ്-19 എന്ന രോഗം. ചൈനയിലെ വുഹാൻ എന്നാ സ്ഥലത്തെ ഒരു മാർക്കറ്റിൽ നിന്നാണ് ഈ വൈറസിന്റെ ഉത്ഭവം. പരസ്പരമുള്ള സമ്പർക്കത്തിലൂടെ ഈ രോഗം വളരെ വേഗം പടർന്നു പിടിക്കുന്നു. ലോകത്താകമാനം ലക്ഷക്കണക്കിന് ആൾക്കാരിൽ ഈ രോഗം കണ്ടെത്തുകയും അതോടൊപ്പം തന്നെ ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്യുന്നു. ഈ രോഗവ്യാപനം തടയുന്നതിന് വേണ്ടി നാം ഓരോരുത്തരും വളരെയേറെ ശ്രദ്ധപുലർത്തേണ്ടതുണ്ട്. അതിൽ പ്രധാനമായി മാസ്ക് ധരിക്കുക, കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുക, മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കുക എന്നിവയാണ്. നമ്മുടെ ആഘോഷങ്ങൾക്കും ആഹ്ലാദങ്ങൾക്കും മേൽ ഭയത്തിന്റെ കരിമ്പടം വിടർത്തിയിട്ടു എത്രെയോ രാജ്യങ്ങളിൽ അത് മനുഷ്യരെ കൊന്നു വീഴ്ത്തിക്കൊണ്ടിരിക്കുന്നു. മരുന്നില്ലാതെ ആ മഹാമാരിയെ പേടിച്ചു ആളുകൾ വീടുകളിൽ അടച്ചിരിക്കുന്നു. ആ ഭയത്തെയും അത് സൃഷ്ട്ടിച്ച തകർച്ചകളെയും നേരിടാൻ ലോകത്താകെയുള്ള മനുഷ്യർ തങ്ങളാൽ ആകും വിധം പൊരുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ഒത്തുചേർന്നു അതിനായി പരിശ്രമിക്കാം. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്. ഇതിനായി രാപകൽ ഇല്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും ഈ നിയമങ്ങൾ എല്ലാം പാലിച്ചു വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുന്ന ജനങ്ങൾക്കും പിന്നെ നിങ്ങളോരോരുത്തർക്കും നന്ദി അറിയിച്ചു കൊണ്ട് എൻ്റെ ഈ എളിയ വാക്കുകൾ ചുരുക്കുന്നു. ഏവർക്കും നന്ദി നമസ്ക്കാരം.. ജയ് ഹിന്ദ്

 

ഏയ്ഞ്ചൽ മേരി ബിനു
3 A ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം