ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കേരളമിന്നൊരു തറവാടായ് കൊവിഡാണെന്നെതിരാളി ലോകം മുഴുവൻ നിശ്ചലമായൊരു ആദ്യദുരന്തം തന്നെയിത്. ഇന്നോ നാളെയോ കൂടിക്കൂടി വന്നെത്തുന്നൂ മരണങ്ങൾ സ്വപ്നം നെയ്യാമിനിയും ഇനിയും ജീവിതം കൊണ്ടൊര പോരാട്ടം. മരണത്തിന്റെ വക്കിലിതാ ഞാനും നിങ്ങളും ലോകത്ത്. ഓടുന്നിതായിതാ എങ്ങോട്ടെന്നറിയാതെ ജീവനുവേണ്ടി പരക്കംപായുന്നിതാ. ജാതിമതഭേദമില്ലാതെ കൊല്ലുന്നു മനുഷ്യനെയിത് എങ്ങോട്ടുപോകാനുമനുവാദമില്ല ആരുടെ ശാപമാണിത്രയിത്ര മനുഷ്യർക്കിന്നിതാ മൂക്കും വായും മൂടിക്കൊണ്ടിങ്ങനെ യാത്രയാവാൻ സാനറ്റൈസറും ഹാൻഡ്‍വാഷും കൈകളിലേന്തി നടപ്പുതന്നെ. മനസ്സുകൊണ്ടടുത്തിടാം മനസ്സാലൊരുമിക്കാം ഒരുനല്ല ആശ്വാസനാളേയ്ക്കായ്. ഭീതിയിലൊട്ടുമേ കാര്യമില്ല ജാഗ്രത തന്നെയേ സ്വയരക്ഷ. ഒറ്റക്കെട്ടായൊരേ സ്വരത്തോടെ അതിജീവിക്കുക കൊറോണയെ നാം ലോകാ: സമസ്താ: സുഖിനോ ഭവന്തു.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത