അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതി: നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി: നമ്മുടെ അമ്മ


എത്ര മനോഹരമാണ് നമ്മുടെ ഭൂമി. പൂക്കളും മരങ്ങളും ജലസ്രോതസുകളും ചേർന്ന് ഭൂമിയെ വർണ്ണശോഭിതമാക്കിയിരിക്കുന്നു. നമ്മുടെ ജീവൻ പോലും സംരക്ഷിക്കപ്പെടുന്നത് ഭൂമിയുടെ അതീവ ശ്രദ്ധയുടെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ്. എന്നിട്ട് അതിനു പകരമായി നാം എന്താണ് തിരിച്ചു നൽകുന്നത്. വനനശീകരണം, പരിസ്ഥിതി മലിനീകരണം, വായൂമലിനീകരണം തുടങ്ങിയവ മാത്രം. പ്രകൃതിയുടെ തുടുപ്പ് നമ്മുടെ കയ്യിലാണ്.

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാനപങ്കുണ്ട്. ഇത് പ്രാധാന്യമർഹിക്കുന്നു. കാരണം, ഇത് മനുഷ്യരുടെ ഏക ഭവനം ആണ്. കൂടാതെ ഇത് വായുവും ഭക്ഷണവും മറ്റ് ആവശ്യങ്ങളും നൽകുന്നു. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ, സംവിധാനം എല്ലാം പാരിസ്ഥിതിക ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു. ആഗോളതാപനം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതു വഴി ഭൂമിയുടെ ജീവനെ സംരക്ഷിക്കുന്നു. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്തം നമ്മുടേതാണ്.

പരിസ്ഥിതി നമ്മുടെ അമ്മയാണ്. നമുക്ക് ജന്മം തന്ന് നമ്മളെ തീറ്റിപോറ്റി ഈ നിലയിൽ എത്തിച്ചത് പരിസ്ഥിതിയാണ്. ആ അമ്മയെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുവഴി നാം നമ്മുടെ ഉത്തരവാദിത്തം പൂർണമാക്കുകയാണ്. അമ്മയാണ് സർവം. നമ്മുടെ നിലനിൽപ്പ് പോലും ഇതിലാണ് ആശ്രയിച്ചിരിക്കുന്നത്. എന്തിനാണ് നമ്മുടെ അമ്മയിലേക്ക് നാം മാലിന്യം വലിച്ചെറിയുന്നത്? എന്തിനാണ് അതിനെ ഉപദ്രവിക്കുന്നത്? അതിനെ അപകടപ്പെടുത്താൻ പാടില്ല. ഭുമിയുടെ അങ്ങുമിങ്ങും മാലിന്യം തള്ളുകയാണ്. ജലസ്രോതസുകൾ പ്ലാസ്റ്റിക് മുതലായവ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നാളത്തെ പരിസ്ഥിതി നമ്മെ ആശ്രയിച്ചിരിക്കുന്നു. പരിസ്ഥിതിയുടെ നന്മക്കായി നമുക്ക് ഒന്നുചേരാം. നമ്മുടെ കരങ്ങൾ ഇനി പരിസ്ഥിതിയെ വേദനിപ്പിക്കാതിരിക്കട്ടെ.

അമൃത ബിജു
5A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം