പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക്ഡൗണിൽ ഒരു ദിനം
ലോക്ക്ഡൗണിൽ ഒരു ദിനം
25/4/2020 ശനി ഇന്ന് ഏപ്രിൽ 25. ഞാൻ അവധി ആയതുകൊണ്ട് 9 മണിക്കാണ് ഉറങ്ങി എഴുന്നേൽക്കുക.അതുക്കൊണ്ട് അമ്മയുടെ കയ്യിൽ നിന്ന് വഴക്കു കിട്ടിക്കൊണ്ട് തന്നെ എഴുന്നേറ്റവാടെ പല്ലുതേപ്പും കുളിയും കഴിഞ്ഞ് കൊച്ചു ടി.വി കാണാനിരിക്കും. കുറച്ചു സമയം പത്രം വായിക്കം. ഇപ്പോൾ ടീച്ചർ വാട്സാപ്പിൽ ഓരോ ദിവസവും വർക്ക് തരുന്നത് ചിലപ്പോൾ വേഗം ചെയ്യും..ചിലപ്പോൾ എനിക്ക് മടിയായിരിക്കും.ഇന്നലെ എനിക്ക് തല്ല് കിട്ടിയിരുന്നു.ലോക്ക്ഡൗൺ ആയതുകൊണ്ട് കൂട്ടുകാരോടൊത്ത് കളിക്കാൻ പറ്റില്ല. എല്ലാവരും വീടുകളിൽ തന്നെയാണ്. വയലിൽ ട്രാക്ടർ ഓടിക്കുന്നതും വിത്തിടുന്നതും പച്ചക്കറി നടുന്നവരെയും മാത്രമെ കാണാറുള്ളു. റോഡിൽ വാഹനങ്ങൾ കുറവാണ്. വൈകുന്നേരങ്ങളിൽ പോലീസ് ആളുകൾ കൂട്ടം കൂടുന്നുണ്ടോ, കടകൾ അഞ്ചു മണിക്കു തന്നെ അടക്കുന്നുണ്ടോ എന്നു നോക്കാൻ വരാറുണ്ട്. ഞങ്ങളുടെ വായനശാലയിൽ സഞ്ചരിക്കുന്ന പുസ്തക വണ്ടി ഉണ്ട്. ഞാൻ ചെറിയ പുസ്തകങ്ങൾ എടുക്കാറുണ്ട്. രാവിലെയും രാത്രിയും ആ പുസ്തകങ്ങൾ വായിക്കും.എന്റെ ഒന്നാമത്തെ ബുക്ക് 'കൊച്ചു മൺകുടിൽ' എന്നാണ്.റഷ്യൻ നാടോടികഥയാണ്. പക്ഷികളെയും മൃഗങ്ങളെയും കുറിച്ചാണ് അത്. വൈകുന്നേരം കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. നാളെ ടീച്ചർ വർക്കൊന്നും തരല്ലേ എന്ന് വിചാരിച്ച് ഉറങ്ങി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |