ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

20:11, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിക്കാം പ്രകൃതിയെ നോവിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

മണ്ണ്, ജലം, വായു എന്നിവ അമൂല്യമായ പ്രകൃതിവിഭവങ്ങളാണ്. ഇവയുടെ� പ്രാധാന്യം തിരിച്ചറിഞ്ഞ പഴയ തലമുറ ഉയർന്ന പാരിസ്ഥിതികാവബോധം നിലനിർത്തിയിരുന്നു. എന്നാൽ ഇന്ന് ഉയർന്ന തോതിലുള്ള പ്രകൃതി ചൂഷണമാണ് ന�ടക്കുന്നത്.

കേരളം ഒരു ദിവസം പുറത്തുവിടുന്നത് പതിനായിരം ട�ൺ ഖരമാലിന്യമാണ്. ഏതെങ്കിലും തരത്തിൽ സംസ്കരിക്കപ്പെടുന്നത് 5000 �ടൺ മാത്രം.ബാക്കി വരുന്നവ അങ്ങോളം ഇങ്ങോളം ചിതറികി�ടക്കുന്നു. ഏതു നിമിഷവും പൊട്ടിപുറപ്പെട്ടേക്കാവുന്ന പല പകർ ച്ചവ്യാധികളിലേക്കുള്ള തീക്കൊള്ളികളാണ് നാം കവറിൽ കെട്ടി വലിച്ചെറിയുന്നത്. മാലിന്യസംസ്കരണത്തിന് ഫലപ്രദമായ മാർഗ്ഗങ്ങൾ വീട്ടിൽ നിന്നും സ്കൂളിൽ നിന്നും തു�ടങ്ങേണ്ടിയിരിക്കുന്നു.ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് മാലിന്യസംസ്കരണം ഫലപ്രദമാ‌‌‌‌‌യി ‌നട�ത്തുന്നതിന് ഓരോ വിദ്യാർത്ഥിയും നേതൃത്വം കൊടുക്കേണ്ടതാണ്.

പ്രകൃതിയിൽ നിന്ന് വല്ലാതെ അകന്നുപോകുന്നതാണ് വികസനം എന്ന ഒരു തെറ്റായ ബോധം നമുക്കുണ്ട്. അത് മാറ്റണം. പാരിസ്ഥിതികമാറ്റങ്ങൾ ദുരന്തങ്ങളല്ല. അവ ഫലപ്രദമായി നേരി�ടാൻ കഴിയാതിരിക്കുമ്പോഴാണ് അവ ദുരന്തങ്ങളായി മാറുന്നത്. മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിച്ചാൽ മാത്രമേ പ്രകൃതി സംരക്ഷണം സാധ്യമാകൂ.

“എല്ലാ മനുഷ്യരുടേയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിക്ക് കഴിയും പക്ഷെ ആർത്തി ശമിപ്പിക്കാനാവില്ല" എന്ന ഗാന്ധിജിയുയെ� വാക്കുകൾ നമുക്ക് ഓർക്കാം. പ്രകൃതിയില്ലാതെ മനുഷ്യരില്ല. മണ്ണും മരവും മൃഗങ്ങളും വായുവും വെള്ളവും അ�ടങ്ങുന്ന ഇവിടുത്തെ എല്ലാ പ്രകൃതി വിഭവങ്ങളുടേ�യും സംരക്ഷകരാകണം നാം ഓരോരുത്തരും.

നൈതൽ എ
9 ഡി ഗവ.എച്ച് എസ്സ് എസ്സ് ,ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം