അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പിടിച്ചുകെട്ടുക കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പിടിച്ചുകെട്ടുക കൊറോണയെ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിടിച്ചുകെട്ടുക കൊറോണയെ


സത്യവും നീതിയും
എങ്ങും വിരാജിച്ച
ഒരുപിടി ഓർമ്മകൾ
ബാക്കിയാക്കി, നാശം
വിതയ്ക്കുന്ന പുതുയുഗ
മർത്ത്യന് പാഠമായി
ഓഖിയും പ്രളയവും
നിപ്പയും തന്നിട്ടും,
ജീവിത പാഠങ്ങൾ പഠിച്ചിടാതെ
എങ്ങും വിരാജിച്ച മാനവ-
കുലത്തിന് നാശം വിതയ്ക്കാൻ
വന്നൊരു കൊറോണ.
കൊറോണ വ്യാപനം തടയുവാൻ
സാമൂഹ്യ അകലം മാത്രമാണ്‌ ഉത്തമം.
ഭയപ്പാട് വേണ്ട,
ജാഗ്രതയോടെ നാം
ഇനിയുള്ള ദിവസങ്ങൾ
പിന്നിടുമ്പോൾ, പിടിച്ചുകെട്ടാം
നമുക്ക് മാനവരാശിയുടെ
നാശത്തിനായി വന്ന വൈറസിനെ,
കൊറോണാ വൈറസിനെ.






 


നന്ദന ഷാജി
4B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത