മേനപ്രം ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ

19:22, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റപ്പെടൽ

ഒപ്പമിരിക്കാൻ ഒരാളില്ലെങ്കിലെന്താ
ഒറ്റയ്ക്കായിക്കാൻ ഒരിടം
കണ്ടെത്തിയേക്കണം
ഒരു മഴ........
മറന്നു വയ്ക്കില്ലെന്ന്
ഉറപ്പുള്ളൊരിടം......
അറ്റമെത്തല്ലേ എന്ന്
പ്രാർത്ഥിച്ചൊരു യാത്ര.......
ഇഷ്ട പുസ്തകത്തിലെ
ഒരു വരി
പിന്നെയും പിന്നെയും കാണാൻ തോന്നിപ്പിച്ചൊരു സിനിമ....
കേട്ട് കൊതി തീരാത്ത
 ഒരു പാട്ട്.....
മാറ്റി വച്ചേക്കണം
ഒറ്റപ്പെടലുകൾ
ആഘോഷമാക്കേണ്ടവയാണ്


ദേവനന്ദ് എൻ
6 എ മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത