ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്

ഒരു കുഞ്ഞൻ വൈറസിന്റെ പേരിൽ വീണുകിട്ടിയ ഈ അവധിക്കാലം. അതെ, എല്ലാത്തിനും കാരണം അവനാണ്. ആ ഇത്തിരിപ്പോന്നവൻ. "കോവിഡ് -19 " അവൻ്റെ വരവ് അപ്രതീക്ഷിതമാരുന്നു. പതുങ്ങി പതുങ്ങി ഒരു കള്ളനെ പോലെ പോലെ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞു കയറിയാണവൻ ആദ്യമെത്തിയത് അതും 'ദൈവത്തിന്റെ സ്വന്തം നാടായ' നമ്മുടെ കൊച്ചു കേരളത്തിൽ. നമ്മുടെ ആരോഗ്യ പ്രവർത്തകരും ഭരണകൂടവും കഠിനമായും ആത്മാർത്ഥമായും പ്രവർത്തിച്ചതിൻറെ ഫലമായി അവനെ ഉടനെ തന്നെ മടക്കി അയക്കാനുമായി. എങ്കിലും എപ്പോൾ വേണേലും അവൻ എത്തിയേക്കും എന്ന ഒരു ഭയം എല്ലാവരിലും നിലനിന്നു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും അപരിചിതരുമായുള്ള കൂടിച്ചേരലുകൾ ഒഴിവാക്കിയുമൊക്കെ എല്ലാവിധ മുൻകരുതലുകളുമെടുത്തു നമ്മൾ കരുതിയിരുന്നു. അതിൻ്റെ ഫലമായി കൂട്ടുകാരുമൊത്തു ആർത്തുല്ലസിച്ചു പോകാനിരുന്ന ഇക്കൊല്ലത്തെ വിനോദ പഠന യാത്രയും മുടങ്ങി. അടുത്ത വർഷം മറ്റൊരു സ്കൂളിലേക്ക് പോകേണ്ട ഞങ്ങൾ 5 കൂട്ടുകാർക്കും അത് വളരെയേറെ വിഷമമുണ്ടാക്കി. സ്കൂളിലെ മറ്റു കുട്ടികളുടെയും അവസ്ഥ ഇതൊക്കെ തന്നെ. എന്തെന്നാൽ ഞങ്ങളുടെ പഠനയാത്ര.... വേറൊരു ലെവലാണ്. ഞങ്ങൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസം. പാട്ടും ബഹളവുമൊക്കെയായി വണ്ടിയിലേക്ക് കയറുമ്പോൾ മുതൽ ഞങ്ങൾ വേറൊരു ലോകത്താണ്. ടീച്ചർമാരും രക്ഷിതാക്കളും എല്ലാവരുമുണ്ട് ഞങ്ങൾക്കൊപ്പം പാടാനും കളിക്കാനും. പഠന യാത്രയോ മുടങ്ങി, എന്നാ പിന്നെ വാർഷികത്തിനാകട്ടെ "നമുക്ക് അടിച്ചു പൊളിക്കാം" എന്ന് കരുതി റിഹേഴ്‌സലും മറ്റുമായി വീണ്ടുമെത്തി സതോഷത്തിന്റെ ദിനങ്ങൾ. മാർച്ച് 12-നു വാർഷികവും തലേ ദിവസം (മാർച്ച് 11-നു) പഠനോത്സവുമൊക്കെയായി ഈ സ്കൂൾ വർഷം അടിച്ചുപൊളിച്ചു ആഘോഷമാക്കാനിരിക്കെ കേരളത്തിൽ ചില സ്ഥലങ്ങളിൽ കൊറോണ രോഗം സ്ഥിദീകരിച്ചപ്പോൾ മാർച്ച്‌- 10നു തന്നെ സ്കൂളുകൾ എല്ലാം അടയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അങ്ങനെ വാർഷികവും ഇല്ലാതെയായി. ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ച സാഹചര്യത്തിൽ സ്കൂളുകളും അടച്ചു. അതുകൊണ്ടു ഈ കൊല്ലം പരീക്ഷ ഇല്ലത്രെ. ഈ കൊറോണ എന്ന മഹാമാരി എത്രയും വേഗം ഒന്ന് ഒഴിവായി കിട്ടണേ എന്ന പ്രാർത്ഥനയിലാണിപ്പോൾ എല്ലാവരും. നോക്കണേ, "ഒരു കുഞ്ഞൻ വൈറസിന് എത്ര പെട്ടെന്ന് ഈ ലോകത്തെ കീഴടക്കുവാൻ കഴിഞ്ഞതെന്ന്". എന്നാലും ഒന്ന് രണ്ടു മാസത്തിനുള്ളിൽ എല്ലായിടത്തു നിന്നും രോഗാണു ഇല്ലാതെയാകുമെന്നു നമുക്ക് പ്രത്യാശിക്കാം. അടുത്ത സ്കൂൾ വർഷം ഞങ്ങൾ പുതിയ സ്കൂളിലേക്ക്... പുത്തനുടുപ്പും പുതുമയുമായി പുതിയ സ്കൂളുകളിലേക്കുള്ള പോക്ക് ഇപ്പോൾ സ്വപ്നം കണ്ടു തുടങ്ങി.

 

ശ്രീപാർവ്വതി നന്ദന
4 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം