ഉള്ളടക്കത്തിലേക്ക് പോവുക

സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ ഉറഞ്ഞു പോയ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ERICDSILVA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉറഞ്ഞു പോയ കാലം

ആവർത്തിക്കപ്പെടാൻ
പാകത്തിന്
തമ്മിലിണങ്ങിയ
പിണക്കപ്പിടച്ചിലുകൾ.
കൊടിയ
പഴിപ്പെരുക്കങ്ങളിൽ
കരളുകോർത്തു വലിച്ച
സമയസായന്തനങ്ങൾ.
എന്നിട്ടുമൊടുങ്ങാത്ത
പകൽസൂര്യന്റെ
കത്തുന്ന കനൽകാന്തിയിൽ
വെന്ത് തണുത്ത് നീ,
പാതിരാവിന്റെ
പതിനാറാം മണി നേരം.
 

അദ്നാൻ നാസർ
9A സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത