എത്ര വിശാലമാണീ സമുദ്രം എത്രയ്ക്കഗാധമാണീ സമുദ്രം എന്തൊരു വിസ്മയം എന്തൊരു ചന്തം എന്തൊക്കെയുണ്ടാമിതിന്റെയുളളിൽ തുമ്പത്തു വെളളി നിരയുമായി തുളളി തുളുമ്പും തിരകളുണ്ട് മീനുണ്ട് സ്രാവുണ്ട്ചിപ്പിയുണ്ട് ചിപ്പിക്കകത്തു വെൺമുത്തുകളുണ്ട് പാമ്പുണ്ട് പൂവുണ്ട് പായലുണ്ട് നീലതിംമിംഗലം നീന്തണുണ്ട് കുന്നുകൾ പർവ്വതം താഴ്വരയും കല്ലും മണ്ണും പാറകളും കൂരിരുൾ തിങ്ങും ഗുഹകളുണ്ട് പുമ്പാറ്റപ്പഴു വേറെയുമുണ്ട് എത്രപകലിലും തീർന്നിടാതെ പിന്നെയും കാര്യങ്ങളേറെയുണ്ട് എൻകൈയിൽ നിന്നുംകളഞ്ഞു പോയ പെൻസിലുമുണ്ടീ കടലിനുള്ളിൽ