സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/സത്യത്തിൻെറ വിത്ത്

13:53, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സത്യത്തിൻെറ വിത്ത് | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സത്യത്തിൻെറ വിത്ത്


ഗാന്ധാരദേശത്തെ രാജാവായിരുന്നു  വിദ്യാധര രാജാവ് .പക്ഷേ രാജാവിന് കുട്ടികളുണ്ടായിരുന്നില്ല. രാജാവിൻെറ കാലശേഷം  തനിക്ക് ഒരു പിൻഗാമിയെ കണ്ടെത്തുവാൻ രാജാവ് തീരുമാനിച്ചു. രാജാവിൻെറ കല്പനപ്രകാരം ആ രാജ്യത്തിലെ ബാലികാ-ബാലന്മാരെ രാജാവ് കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. രാജാവ് അവർക്ക് ഓരോ വിത്തു നൽകി. ആ വിത്തു നട്ടു പരിപാലിച്ചു്  ഏറ്റവും വലിയതും ആരോഗ്യമുള്ളതുമായ  ഒരു ചെടി ആക്കാനുള്ള  ഒരു മത്സരമായിരുന്നു.

ഒരു ദരിദ്രനായ കർഷകൻെറ മകനായിരുന്നു  പിന്ഗള. പിന്ഗള  എത്ര ശ്രമിച്ചിട്ടും ആ വിത്ത് മുളക്കുന്നില്ലായിരുന്നു. പിന്ഗള ഒഴികെ കുട്ടികളെല്ലാം  പൂച്ചെടിയുമായി കൊട്ടാരത്തിൽ എത്തിയിരുന്നു . പക്ഷേ പിന്ഗള മാത്രം ദുഃഖിതനായി. പക്ഷേ പിന്ഗളയുടെ   ചെടിയില്ലാത്ത ചട്ടി കണ്ടപ്പോൾ  രാജാവിന് സന്തോഷമായി. രാജാവ് നൽകിയത് വറുത്ത വിത്തുകളായിരുന്നു. സത്യസന്ധനായ  പിന്ഗള മാത്രം ദുഃഖിതനായിരുന്നു. സത്യസന്ധനായ  പിന്ഗളയെ  രാജാവ്  അഭിനന്ദിച്ചു. മറ്റു കുട്ടികൾ വേറെ വിത്തിട്ട്  വേറെ ചെടികൾ മുളപ്പിച്ചത്  അദ്ദേഹത്തെ  അതിശയിപ്പിച്ചു. അങ്ങനെ  രാജാവിൻെറ സത്യസന്ധനായ പിൻഗാമിയായി പിന്ഗള മാറി.


ഹാർദ്ര  സജി
3 ബി [[|സെന്റ് മാത്യൂസ് എൽ പി സ്കൂൾ കടനാട്]]
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ