13:17, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ച പാഠം | color= 3 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പഠിപ്പിച്ച പാഠം
ലോകം മുഴുവനും സ്തംഭിച്ചു നിൽക്കുന്നു
കൊറോണയെന്ന മഹാമാരിതൻ അദൃശ്യ-
കരങ്ങളിൽപ്പെട്ട് ദരിദ്രർ-സമ്പന്നർ -
ജാതി-മത-വർഗ്ഗ-ഭേദമില്ലാതെ മാനുഷർ
വലയുന്നു-മണ്ണിൽ ലയിച്ചു ചേരുന്നു.
കൊറോമർണതൻ കണ്ണിൽ എല്ലാം സമൻമാർ.
രോഗംവന്ന് ചികിൽസിക്കാൻ നിൽക്കാതെ
വരാതിരിക്കാൻ പ്രതിരോധിക്കാം.
കൂട്ടമായ് രോഗമകറ്റുവാൻ ആകില്ല
തൊട്ടുരുമ്മാതെ നടക്കണം ,ഹസ്തദാനവും
അകറ്റിനിർത്താം,പതിഞ്ഞ കൈകളിൽ തൊടുന്നു-
വെങ്കിലോ പടർന്നു കേറുവോനീ മഹാമാരി.